2009, ഡിസംബർ 23, ബുധനാഴ്‌ച

ചവര്‍പ്പ്




നിശ്ചല പങ്കകള്‍
എന്നെ എപ്പോഴും
അതുമായി ഉണ്ടാക്കാവുന്ന
ഒരു ഒറ്റകുടുക്കിന്‍റെ
കരാറിനെ ഓര്‍മിപ്പിക്കാറുണ്ട്

ആഴങ്ങളില്‍ നീലനിറങ്ങള്‍
ഒളിപ്പിക്കുന്ന ജലാശയങ്ങള്‍
എന്നെ,
ആരും കാണാത്ത പവിഴപുറ്റിന്‍െ
കഥ പറഞ്ഞു പ്രലോഭിപ്പിക്കാറുണ്ട്

അലമാരയിലെ കള്ളികളില്‍
വെളുത്ത ഗുളികകള്‍
എന്നോട് ഒരിക്കലും
ഉണരാത്ത ഉറക്കത്തിന്‍റെ
താരാട്ടാകമെന്നു പതിയെ പറയാറുണ്ട്

പാഞ്ഞടുക്കുന്ന വണ്ടിചക്രങ്ങള്‍
ഒരു ചുമന്ന പൂക്കളത്തിന്‍റെ
കൊതി പടര്‍ത്താറുണ്ട്

ജീവിതത്തിന്‍റെ പിന്‍ ഇടവഴികളിലൂടെ
ഓടി മുന്നിലെത്തി
വിജയിക്കുവാന്‍
ഇടയില്‍ തോന്നാറുണ്ടെങ്കിലും
എനിക്കതിലും ഇഷ്ട്ടം
ജീവിതത്തിന്‍റെ ചവര്‍പ്പായതുകൊണ്ട്
ഞാനിങ്ങനെ മുടന്തി
ജീവിതത്തോടൊപ്പം.....

9 അഭിപ്രായങ്ങൾ:

  1. വരികള്‍ വല്ലാതെ നീറുന്നുണ്ട്‍‍.ശ്രമം വിജയകരമാണ്.
    ഇനിയും എഴുതുക.
    ബൂലോകത്തേക്ക് സ്വാഗതം.

    മറുപടിഇല്ലാതാക്കൂ
  2. ബൂലോക കവിതയ്ക്ക് കൂട്ടായി ഒരാള് കൂടെ...
    സ്വാഗതം ബൂലോകത്തേക്ക്

    മറുപടിഇല്ലാതാക്കൂ
  3. കവിത നന്നായിട്ടുണ്ട്....
    നിറയെ നിരാശയാണല്ലോ..........എന്തെ ജീവിതത്തോടു ഇത്ര മാത്രം കലഹിക്കാന്‍....?

    മറുപടിഇല്ലാതാക്കൂ
  4. പൊളപ്പൻ വരികള് ...തള്ളേ..തുടക്കം തന്നെ ഇങ്ങിനെ ആണേങ്കില് ഒടുക്കം എന്തിരായിരിക്കും..എല്ലാവിധ ആശംസകളും ..
    പങ്കകള് നിശ്ചലമാകാതിരിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  5. ജീവിതമതു പല പല വഴിക്കോണുകളില്‍
    ചിരിച്ചും , ചിന്തിപ്പിച്ചും , സ്വപ്നം തന്നു മാടി വിളിച്ചും
    മോഹിപ്പിച്ചു കൊണ്ടൊളിഞ്ഞു നോക്കുമ്പോള്‍
    മരണം മാത്രം മണക്കുന്നതെന്തിനു...നിനക്കു
    വരിക സഖേ , വിടുതലേകുക നിന്‍ വിഹ്വലതകള്‍ക്കു
    പകരമായെടുക്കൂകീ ബൂലോഗ സൌഹൃദ പൂംതെന്നല്‍

    മറുപടിഇല്ലാതാക്കൂ