
പറയുവാന്‍ തുടങ്ങിയ വാചകങ്ങളെ
മൗനത്തില്‍ പൊതിഞ്ഞു
പറയാതെ പറഞ്ഞ തിരിച്ചറിവായിരുന്നു നമ്മുടെ
പ്രണയം.....
വേനലുരുക്കി ചുമന്നു പൂക്കുന്ന
ഗുല്‍മോഹര്‍ പൂക്കള്‍ക്ക് താഴെ
ഒരു മഞ്ഞുകാലം വെളുത്തപൂക്കള്‍ നല്‍കുന്ന
ഗുല്‍മോഹറിനെ സ്വപ്നം കാണുന്ന ആര്‍ദ്രതയായിരുന്നു
നമ്മുടെ പ്രണയം.......
മഴ പെയ്ത സായന്തനത്തില്‍ രണ്ടു വീഥികളിലൂടെ
നടന്നു മറയുമ്പോഴും ഒന്നായിചേര്‍ന്നിരുന്നു
ചൂടു പകര്‍ന്ന സ്വപ്നങ്ങളായിരുന്നു
നമ്മുടെ പ്രണയം....
പിരിയുമെന്ന തിരിച്ചരിവിലും ഉരുകി ചേര്‍ന്നു
ഒന്നായ രണ്ടു ഹൃദയങ്ങളുടെ നൊമ്പരമായിരുന്നു
നമ്മുടെ പ്രണയം.
കാത്തിരിപ്പുകള്‍ അവശേഷിക്കുന്നില്ലെന്ന തിരിച്ചരിവിലും
അണക്കാന്‍ മറന്ന ദീപനാളമായിരുന്നു
നമ്മുടെ പ്രണയം.....

