2009, ഡിസംബർ 28, തിങ്കളാഴ്‌ച

തിരിച്ചറിവുകള്‍പറയുവാന്‍ തുടങ്ങിയ വാചകങ്ങളെ
മൗനത്തില്‍ പൊതിഞ്ഞു
പറയാതെ പറഞ്ഞ തിരിച്ചറിവായിരുന്നു നമ്മുടെ
പ്രണയം.....

വേനലുരുക്കി ചുമന്നു പൂക്കുന്ന
ഗുല്‍മോഹര്‍ പൂക്കള്‍ക്ക് താഴെ
ഒരു മഞ്ഞുകാലം വെളുത്തപൂക്കള്‍ നല്‍കുന്ന
ഗുല്‍മോഹറിനെ സ്വപ്നം കാണുന്ന ആര്‍ദ്രതയായിരുന്നു
നമ്മുടെ പ്രണയം.......

മഴ പെയ്ത സായന്തനത്തില്‍ രണ്ടു വീഥികളിലൂടെ
നടന്നു മറയുമ്പോഴും ഒന്നായിചേര്‍ന്നിരുന്നു
ചൂടു പകര്‍ന്ന സ്വപ്നങ്ങളായിരുന്നു
നമ്മുടെ പ്രണയം....

പിരിയുമെന്ന തിരിച്ചരിവിലും ഉരുകി ചേര്‍ന്നു
ഒന്നായ രണ്ടു ഹൃദയങ്ങളുടെ നൊമ്പരമായിരുന്നു
നമ്മുടെ പ്രണയം.

കാത്തിരിപ്പുകള്‍ അവശേഷിക്കുന്നില്ലെന്ന തിരിച്ചരിവിലും
അണക്കാന്‍ മറന്ന ദീപനാളമായിരുന്നു
നമ്മുടെ പ്രണയം.....

4 അഭിപ്രായങ്ങൾ:

 1. പുറമേ നോക്കുമ്പൊള്‍ മഴവില്ലുകൊണ്ട് മേഞ്ഞ, നക്ഷത്രങ്ങള്‍ തോരണം ചാര്‍ത്തിയ, ഭൂമിയിലെ ഏറ്റവും സുന്ദരമായ മണിമന്ദിരമാണ്, പ്രണയം...

  അകമേ, നിലക്കിട്ടാ കയങ്ങളും മുള്ളുനിറഞ്ഞ സരണികളും....അസ്വസ്ഥത നിറഞ്ഞകാറ്റും...........

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. എപ്പോഴെങ്കിലും ഒരു മഞ്ഞുകാലം വെളുത്ത ഗുല്‍മോഹര്‍ പൂക്കള്‍ സമ്മാനിക്കുമായിരിക്കും ....
  ആശംസകളോടെ ഗൗരി.....

  മറുപടിഇല്ലാതാക്കൂ
 3. പിരിയുമെന്ന തിരിച്ചരിവിലും ഉരുകി ചേര്‍ന്നു
  ഒന്നായ രണ്ടു ഹൃദയങ്ങളുടെ നൊമ്പരമായിരുന്നു
  നമ്മുടെ പ്രണയം.

  കാത്തിരിപ്പുകള്‍ അവശേഷിക്കുന്നില്ലെന്ന തിരിച്ചരിവിലും
  അണക്കാന്‍ മറന്ന ദീപനാളമായിരുന്നു
  നമ്മുടെ പ്രണയം.....

  ഇത്രയും വരികള്‍ ഹൃദ്യമായി തോന്നി... മറ്റുവരികളില്‍ ഇനിയും സൂതാര്യത വരണം... എങ്കിലും പ്രണയത്തിന്‍റെ അനുഭൂതിയും നോവും നഷ്ടവുമൊക്കെ ഈ കവിതയിലുണ്ട്‌... ശൈശവം ഇനിയും പടിയിറങ്ങിയിട്ടില്ലാത ഒരു കൌമാര കവിത...

  മറുപടിഇല്ലാതാക്കൂ
 4. പ്രണയത്തെ കുറിച്ചുള്ള ഈ കവിത വായിച്ചപ്പോള്‍
  ഒരിക്കല്‍ കൂടി കൌമാര കുതൂഹലങ്ങളിലേക്ക് തിരിച്ചു പോകാന്‍ ഒരു
  കൊതി...പ്രണയത്തിന്റെ കയ്പ്പും മധുരവും നുണയാന്‍ ഒരാഗ്രഹം.
  ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ